Skip to main content

എടപ്പാൾ സി.ബി.ഐ.സി സെന്റർ പ്രവർത്തനം ആരംഭിച്ചു

സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഭിന്നശേഷിക്കാർക്ക് സമഗ്രവും സംയോജിതവുമായ ശാക്തീകരണ സംവിധാനത്തിനായി പൊന്നാനി ബ്ലോക്ക്പഞ്ചായത്ത് ആരംഭിക്കുന്ന കമ്യൂണിറ്റി ബേസ്ഡ് ഇന്റർവെൻഷൻ സെന്റർ (സി.ബി.ഐ.സി.) പ്രവർത്തനം തുടങ്ങി. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2023-24 വാർഷികപദ്ധതിയുടെ ഭാഗമായി
ഗ്രാമപഞ്ചായത്തുകൾ, എൻ.എച്ച്.എം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള കുട്ടികൾ, പഠനവൈകല്യമുള്ള കുട്ടികൾ, വളർച്ചാ വെല്ലുവിളിയുള്ളവർ, ഓർമക്കുറവ്, ശ്രദ്ധക്കുറവ്, ഓട്ടിസം തുടങ്ങിയവയ്ക്കും നവജാതശിശുക്കളുടെ വൈകല്യങ്ങൾക്കുള്ള ചികിത്സാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗൺസിലേഷൻ, ഫിസിയോതെറാപ്പി, സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് തെറാപ്പി, സ്പെഷ്യൽ എജുക്കേഷൻ തെറാപ്പി, ഒക്കുപ്പേഷണൻ തെറാപ്പി തുടങ്ങി അത്യാധുനിക സൗകര്യങ്ങളുമുണ്ടാകും.

date