Post Category
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
ആലപ്പുഴ: ആലുവ ഗവ. പ്രീ. എക്സാമിനേഷന് പരിശീലന കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി, ഡി.ടി.പി. കോഴ്സുകളുടെ പരിശീലനം നടത്തുന്നതിനായി കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദവും പി.ജി.ഡി.സി.എ.യും വേര്‍ഡ് പ്രൊസസിംഗ്, എം.എസ്. വേഡ്, സ്പ്രെഡ് ഷീറ്റ് പാക്കേജ്, ഡി.റ്റി.പി, ഐ.എസ്.എം. എന്നിവയില്‍ പരിജ്ഞാനവുമുളളവരായിരിക്കണം.
കമ്പ്യൂട്ടര്‍ കോഴ്സ് പരിശീലനത്തില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ ബയോഡാറ്റ, യോഗ്യത, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ 11ന് വൈകിട്ട് 5 വരെ അപേക്ഷ നല്‍കാം. ഫോണ്‍: 0484-2623304.
date
- Log in to post comments