Skip to main content

അറിയിപ്പുകൾ

സ്വയംതൊഴിൽ ധനസഹായ പദ്ധതി
 
ജില്ലയിലെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള പട്ടികജാതിയിലെ ദുർബല വിഭാഗത്തിന് (വേടൻ, നായാടി, കള്ളാടി, അരുന്ധതിയാർ, ചക്ലിയ വിഭാഗക്കാർക്ക് മാത്രം) 2023-24 വർഷത്തിൽ 100 ശതമാനം സബ്സിഡിയോടെയുള്ള സ്വയംതൊഴിൽ ധനസഹായ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത സ്വയം തൊഴിൽ സംരംഭകർക്ക് പരമാവധി മൂന്ന് ലക്ഷം രൂപയും ഗ്രൂപ്പ് സ്വയം തൊഴിൽ സംരംഭകർക്ക് പരമാവധി അഞ്ച് ലക്ഷം രൂപയും സ്വയം തൊഴിൽ സംരംഭത്തിനായി അനുവദിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഒക്ടോബർ അഞ്ച് വൈകീട്ട് അഞ്ച് മണി. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും അനുബന്ധരേഖകളും സഹിതം അതത് ബ്ലോക്ക്/ മുൻസിപാലിറ്റി/ കോർപറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപിക്കണം. അപേക്ഷയുടെ മാതൃകയ്ക്കും മറ്റു വിവരങ്ങൾക്കും പട്ടികജാതി വികസന ഓഫീസിൽ ബന്ധപ്പെടാം. ഫോൺ: 0495 2370379. 

 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. കോളേജ് തലശ്ശേരി, ചൊക്ലി നാപ്കിൻ വെൻഡിങ് മെഷീൻ വിതരണം നടത്തുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽ തുക 13100 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകീട്ട് മൂന്ന് മണി. ഫോൺ:  9188900210, 0490 2966800.

 

ക്വട്ടേഷൻ ക്ഷണിച്ചു

ഗവ. കോളേജ് തലശ്ശേരി, ചൊക്ലി വാട്ടർ പ്യൂരിഫയർ, വാട്ടർ ഡിസ്പെൻസർ വിത്ത് റെഫ്രിജറേറ്റർ എന്നിവ വിതരണം നടത്തുന്നതിന് മുദ്രവെച്ച  ക്വട്ടേഷൻ ക്ഷണിച്ചു. അടങ്കൽ തുക 22500 രൂപ. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ മൂന്ന് വൈകീട്ട് മൂന്ന് മണി. ഫോൺ:  9188900210, 0490 2966800.

 

പിഎസ്‌സി പരീക്ഷകൾ മാറ്റി

പൊതുവിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ അറബിക് (കാറ്റഗറി നമ്പർ 357/2022,358/2022) ലക്ചറർ ഇൻ ജ്യോഗ്രഫി (കാറ്റഗറി നമ്പർ 376/2022,377/2022), ലക്ചറർ ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 380/2022,381/2022)  എന്നീ തസ്തികകളിലേക്ക് പി എസ് സി സെപ്റ്റംബർ 25ന് നടത്താനിരുന്ന എഴുത്തു പരീക്ഷകളും വകുപ്പ് തല പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date