Skip to main content

ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്പ്മെന്റ് പ്രോഗ്രാം: പരിശീലനത്തിന് അപേക്ഷിക്കാം

ആലപ്പുഴ: ജില്ല വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ 20 ദിവസം നീണ്ടു നില്‍ക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാം നടത്തുന്നു. ഒക്ടോബര്‍ 12 മുതലാണ് പരിപാടി. അപ്പാരല്‍ ഡിസൈനിംഗ് എന്ന വിഷയത്തില്‍ പരിശീലനവും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ എസ്.ഐ.വൈ.ബി (സ്റ്റാര്‍ട്ട് ആന്റ് ഇംപ്രൂവ് യുവര്‍ ബിസിനസ്) മൊഡ്യൂളുമാണ് പരിപാടിയിലുള്ളത്. 

പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 30നകം ജില്ല വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ കേന്ദ്രങ്ങളിലോ അപേക്ഷ നല്‍കണം. ഫോണ്‍: 0477 2241272.

date