Skip to main content

പാരിപ്പള്ളി കൊലപാതകം : കുട്ടികളെ കർണാടകയിലേക്ക് കൊണ്ടുപോയി

പാരിപ്പള്ളി കൊലപാതകത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പതിനാറും പതിനഞ്ചും വയസ്സുള്ള രണ്ട് കുട്ടികളെ അമ്മയുടെ സ്വദേശമായ കർണാടകയിലെ കുടകിലേക്ക് കൊണ്ടുപോയി. ജനപ്രതിനിധികളുടെയും അധ്യാപകരുടെയും സാമൂഹിക പ്രവർത്തകരുടെയും സാന്നിധ്യത്തിൽ തിരുവനന്തപുരം ശിശുക്ഷേമ  സമിതിയുടെ നേതൃത്വത്തിലാണ് കുട്ടികളെ ഇവിടേക്ക് മാറ്റിയത്. മാനസിക പിരിമുറുക്കത്തിൽ നിന്നും മോചിപ്പിക്കാൻ കുട്ടികളെ അവരുടെ അമ്മയുടെ ബന്ധുക്കളോടൊപ്പം അയക്കാൻ വി ജോയ് എം എൽ എയാണ് നിർദേശം നൽകിയത്. ബന്ധുക്കളോടൊപ്പം ആണെങ്കിലും കുട്ടികൾക്ക് മതിയായ സുരക്ഷ നൽകണമെന്ന് കുടക് ശിശുക്ഷേമ  സമിതിക്ക് നിർദേശം നൽകിയതായി തിരുവനന്തപുരം ശിശുക്ഷേമ  സമിതി ചെയർപേഴ്സൺ അറിയിച്ചു.

date