Skip to main content
 പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ ഭാഗമായി കാവശ്ശേരിയില്‍ വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പ് നല്‍കുന്നു.

കാവശ്ശേരിയില്‍ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം തുടരുന്നു

കാവശ്ശേരി ഗ്രാമപഞ്ചായത്ത് കഴനി-ചുങ്കം മൃഗാശുപത്രിയുടെ നേതൃത്വത്തില്‍ സമഗ്ര വളര്‍ത്തുനായ, തെരുവുനായ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് യജ്ഞം 2023-24 തുടരുന്നു. കാവശ്ശേരിയില്‍ ഇതുവരെ 30 വളര്‍ത്തുനായകള്‍ക്ക് കുത്തിവെപ്പ് നല്‍കിയതായി വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിന് ആരംഭിച്ച കുത്തിവെപ്പ് യജ്ഞം നാല് സെന്ററുകളിലായാണ് നടക്കുന്നത്. സെപ്റ്റംബര്‍ 30 വരെ കഴനി-ചുങ്കം മൃഗാശുപത്രിയിലും 25 വരെ പാടൂര്‍ വെറ്റിറിനറി സബ് സെന്ററിലും 26 ന് ഇരട്ടക്കുളം വെറ്ററിനറി സബ് സെന്ററിലും 28 ന് തെന്നിലാപുരത്തും പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകള്‍ നടക്കും. രജിസ്‌ട്രേഷന്‍ ഫീസായി 20 രൂപയും വാക്‌സിനേഷന്‍ ചാര്‍ജായി 25 രൂപയുമാണ് കുത്തിവെപ്പിന്റെ ഭാഗമായി അടക്കേണ്ടത്. കുത്തിവെപ്പ് സെപ്റ്റംബര്‍ 30 വരെ തുടരും.

date