വൈദ്യുത ഉദ്പാദനത്തില്‍ വിജയഗാഥയുമായി ജില്ലാ പഞ്ചായത്ത്
1999 ജനുവരി 20 നാണ് പാലക്കാട് സ്മാള്‍ ഹൈഡ്രോ ഇലക്ട്രിക് കമ്പനി ലിമിറ്റഡ്(പി.എസ്.എച്ച്.സി.എല്‍) രൂപീകരിച്ചത്. 2014 ല്‍ ഉത്പാദനം ആരംഭിച്ച മൂന്ന് മെഗാവാട്ട് മീന്‍വല്ലം ചെറുകിട ജലവൈദ്യുത പദ്ധതി മാതൃകാപരമായി വൈദ്യുതി ഉത്പാദിപ്പിച്ച് വരുന്നു. 2023 മാര്‍ച്ച് 31 വരെ 6,14,61,150 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് നല്കി. 2017 ഡിസംബര്‍ 21 ന് നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതി 2024-25 വര്‍ഷത്തില്‍ പണി പൂര്‍ത്തീകരിക്കുന്ന വിധത്തില്‍ പ്രവര്‍ത്തനം നടന്നുവരുകയാണ്. 4.5 മെഗാവാട്ട് കൂടം, മൂന്ന് മെഗാവാട്ട് ചെമ്പുകട്ടി, 40 മെഗാവാട്ട് മീന്‍വല്ലം ടൈല്റൈസ് പദ്ധതി, 2.5 മെഗാവാട്ട് ലോവര്‍ വട്ടപ്പാറ തുടങ്ങിയ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ആവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം ആദ്യമായാണ് വൈദ്യുതി ഉത്പാദനരംഗത്ത് ഇത്തരം നേട്ടം കൈവരിക്കുന്നത്.
- Log in to post comments