Skip to main content

ബീച്ചിലെ ലോറി, കാർ പാർക്കിംഗ് പദ്ധതി: ധാരണാപത്രം ഒപ്പുവച്ചു

 

മാരിടൈം ബോർഡും കോർപ്പറേഷനും സംയുക്തമായി തുടങ്ങുന്ന ബീച്ചിലെ ലോറി, കാർ പാർക്കിംഗ് നിർമ്മാണ  പദ്ധതിയുടെ  ധാരണാപത്രം  ഒപ്പുവച്ചു. ചടങ്ങ് തുറമുഖം- മ്യൂസിയം - പുരാവസ്തു - പുരാരേഖ വകുപ്പ് വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഓൺലൈൻ ആയി ഉദ്ഘാടനം ചെയ്തു. മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

നോർത്ത് ബീച്ചിൽ ലയൺസ് പാർക്കിനോട് ചേർന്ന കെട്ടിടങ്ങൾക്ക് ശേഷം പോർട്ടിന്റെ അധീനതയിലുള്ള നാല് ഏക്കർ സ്ഥലമാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ഇവിടെ 700 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, ഇലക്ട്രിക്ക് ചാർജിംഗ് സ്റ്റേഷൻ, ഭിന്നശേഷിക്കാർക്ക് പാർക്കിംഗിനുള്ള സൗകര്യം, ചെറിയ സീ ഫുഡ് കോർട്ടുകൾ, മറ്റ് അനുബന്ധ സൗകര്യങ്ങളും ഉണ്ടാകും. സമാനമായ രീതിയിൽ കോനാട് ബീച്ചിൽ 200 ൽ അധികം ലോറികൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന ലോറി പാർക്കിംഗ് സംവിധാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.

ചടങ്ങിൽ ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്, സ്ഥിരം സമിതി ചെയർപേഴ്ൻമാരായ ഒ.പി ഷിജിന, പി ദിവാകരൻ, പി സി രാജൻ, കെ കൃഷ്ണകുമാരി, കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ.എസ് പിള്ള, മാരിടൈം ബോർഡ്  മെമ്പർ കാസിം ഇരിക്കൂർ, ക്യാപ്റ്റൻ അശ്വനി പ്രതാപ്, കോർപ്പറേഷൻ സെക്രട്ടറി കെ യു ബിനി, പോർട്ട് ഓഫീസർ ക്യാപ്റ്റൻ സെജോ ഗോർഡിയസ്, പോർട്ട് കൺസേർവേറ്റർ കെ മുഹമ്മദ് റാഫി, കോർപ്പറേഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ഷഹിസ്ത ആയിഷ എന്നിവർ പങ്കെടുത്തു.

date