Skip to main content

കേരളീയം മീഡിയ സെന്റർ ഉദ്ഘാടനം ഇന്ന്

കേരളീയം 2023-ന്റെ മീഡിയ സെന്റർ ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 24) ഗായിക കെ.എസ്. ചിത്ര നിർവഹിക്കും. കനകക്കുന്ന് പാലസ് ഹാളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ കേരളീയം സ്വാഗത സംഘം ചെയർമാൻകൂടിയായ മന്ത്രി വി. ശിവൻകുട്ടിമന്ത്രിമാരായ ആന്റണി രാജുജി.ആർ അനിൽവി.കെ. പ്രശാന്ത് എം.എൽ.എമീഡിയ ആൻഡ് പബ്ലിസിറ്റി സബ് കമ്മിറ്റി ചെയർമാൻ ആർ.എസ്. ബാബുകൺവീനറും ഐ.പി.ആർ.ഡി ഡയറക്ടറുമായ ടി.വി സുഭാഷ്കേരളീയം 2023ന്റെ സംഘാടനത്തിനായി രൂപീകരിച്ച് 20 സബ് കമ്മിറ്റികളുടെ ചെയർമാൻമാർ, വൈസ് ചെയർമാൻമാർകൺവീനർമാർകോ ഓഡിനേറ്റർമാർ എന്നിവർ പങ്കെടുക്കും. മീഡിയ സെന്റർ നവംബർ ഏഴ് വരെ പ്രവർത്തിക്കും.

പി.എൻ.എക്‌സ്4502/2023

date