Skip to main content
വിദ്യാകിരണം പദ്ധതി അവലോകനയോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ സംസാരിക്കുന്നു

വിദ്യാകിരണം പദ്ധതി അവലോകനയോഗം മാതൃകാപരമായ പ്രവൃത്തികള്‍ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങള്‍ : ജില്ലാ കളക്ടര്‍

മാതൃകാപരമായ പ്രവൃത്തികള്‍ കാഴ്ച വയ്ക്കുന്ന ആദ്യ ഇടം വിദ്യാലയങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിദ്യാകിരണം പദ്ധതി അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഹരിതവിദ്യാലയങ്ങള്‍ എന്ന ആശയം മുന്‍നിര്‍ത്തി തദ്ദേശഭരണസ്ഥാപനങ്ങളുമായി ചേര്‍ന്ന് എസ്പിസി , എന്‍എസ്എസ്, എന്‍സിസി ഗ്രൂപ്പുകളുടെ സഹായത്തോടെ വിദ്യാലയങ്ങള്‍ ഹരിതവിദ്യാലയങ്ങളാക്കുന്നതിനുള്ള പ്രവൃത്തികള്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളിലെ ശീലവത്ക്കരണം പ്രധാനപ്പെട്ടതാണ്. ബ്രഹ്‌മപുരം മാലിന്യപ്രശ്നം ഒരു മുന്നറിയിപ്പാണ്. മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ജനകീയ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കണം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന് പ്രാധാന്യം നല്‍കണം. സമഗ്രഗുണമേന്മാപദ്ധതിയുടെ കൃത്യമായ അവലോകനം എഇഒമാര്‍ നടത്തണം. സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും എഇഒമാരുടെ ഇടപെടലുകളുണ്ടാകണം. വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ലഹരി മരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നത് തടയണം. അവര്‍ക്ക് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും വിദ്യാകിരണം പദ്ധതിയിലുള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ എത്രയും വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ രാജു, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇന്‍കല്‍, കില പ്രോജക്ട് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date