Skip to main content
തട്ട ഗവ എല്‍ പി സ്‌കൂളില്‍ സംഘടിപ്പിച്ച വര ഉത്സവത്തിന്റെ ഉദ്ഘാടനം പന്തളം തെക്കേക്കാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്രപ്രസാദ് നിര്‍വഹിച്ച് സംസാരിക്കുന്നു

കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി വര ഉത്സവം തട്ട ഗവ എല്‍ പി സ്‌കൂളില്‍ വര ഉത്സവം നടത്തി

പ്രീ പ്രൈമറി കുട്ടികളുടെ നൈസര്‍ഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.വര ഉത്സവത്തില്‍ പങ്കെടുത്ത രക്ഷകര്‍ത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങള്‍ വരച്ചു.
എസ് എം സി ചെയര്‍മാന്‍ അഭിലാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.പി വിദ്യാധരപ്പണിക്കര്‍, ബിപിഒ പ്രകാശ് കുമാര്‍,ബിആര്‍സി ട്രെയിനേഴ്‌സ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ജനി,പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ,രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവര്‍ പങ്കെടുത്തു.
  
 

date