Skip to main content

കൊയിലാണ്ടിയിൽ കൃഷിയൊരുക്കാൻ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി 

 

കൊയിലാണ്ടിയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ച നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം, ടൂൾ കിറ്റ് എന്നിവയാണ് 80% സബ്‌സിഡി നിരക്കിൽ അനുവദിച്ചത്. 

മുനിസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയാണ് പ്രവർത്തനം ആരംഭിച്ചത്. കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലേയും കർഷകർക്കും ഭൂവുടമകൾക്കും ഇവരുടെ സേവനം ലഭ്യമാകും.

സേവന മേഖയിൽ മാത്രമല്ല ഉല്പാദന മേഖലയിലും സജീവമാണ് നടേരി കാർഷിക തൊഴിൽസേന. പി വി മാധവൻ, എ കെ ബാലൻ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിൽ സേനയുടെ പ്രവർത്തനം നടക്കുന്നത്. കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായവും കൃഷികൂട്ടത്തിന് നൽകിവരുന്നു. 

വാർഡ് 23 ൽ മൂഴിക്ക് മീത്തലിൽ പുഞ്ച കൃഷിക്കുള്ള നെൽപ്പാടം ഒരുക്കുന്നതിനായുള്ള യന്ത്രങ്ങളുടെ പ്രവർത്തനം നേരിൽ കാണാൻ നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ കെ എ ഇന്ദിര, കൗസിലർമാരായ എൻ എസ് വിഷ്ണു, എം പ്രമോദ് കൃഷി ഓഫീസർ പി വിദ്യ, കൃഷി അസിസ്റ്റന്റ് വി എസ് അപർണ, കർഷകർ എന്നിവർ എത്തിയിരുന്നു

date