Skip to main content

ഐസൊലേഷനിലുള്ളവര്‍ 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണം: മന്ത്രി വീണാ ജോര്‍ജ്

 

സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ ഫലം നെഗറ്റീവ്

ഐസൊലേഷനില്‍ കഴിയുന്നവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശമനുസരിച്ച് 21 ദിവസം ഐസൊലേഷനില്‍ തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുടെ പരിശോധനാ ഫലം നെഗറ്റീവായി. ഇവര്‍ക്ക് പനി തുടങ്ങിയ രോഗ ലക്ഷണങ്ങളുള്ളതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ഇന്ന് പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ ഫലം ലഭിച്ച 5 സാമ്പിളുകളുടെ ഫലവും നെഗറ്റീവായിരുന്നു. നിപ പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 915 പേരാണ് ഐസൊലേഷനിലുള്ളത്. കോള്‍ സെന്ററില്‍ ഞായറാഴ്ച 37 ഫോണ്‍ കോളുകളാണ് വന്നത്. ഇതുവരെ 1,348 പേര്‍ കോള്‍ സെന്ററില്‍ ബന്ധപ്പെട്ടു.

date