Skip to main content

തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി

 

കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങ് കൃഷിക്ക് വളം വിതരണം തുടങ്ങി.  ടോക്കൺ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ രാജശ്രീ പദ്ധതി വിശദീകരണം നടത്തി. 

ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള  കേരകർഷകർ  ഭൂനികുതി അടച്ച രസീതും ആധാർ കാർഡും സഹിതം  ടോക്കണുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ടോക്കൺ പ്രകാരം വളം വാങ്ങിയ ഒറിജിനൽ ബില്ല്, ടോക്കൺ, ആധാർ കാർഡ്‌ കോപ്പി, 2023-24 സാമ്പത്തിക വർഷം ഭൂനികുതി അടച്ച രസീത്, ബാങ്ക്‌ പാസ്‌ ബുക്ക്‌ കോപ്പി എന്നിവ സഹിതമാണ്‌ അപേക്ഷ നൽകേണ്ടത്‌. സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. കുമ്മായം, രസവളം എന്നിവയാണ് സബ്‌സിഡി നിരക്കിൽ നൽകുന്നത്.

 ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിഷ ചേലപ്പുറം, മറിയംകുട്ടി ഹസ്സൻ, ബാബു പൊലുകുന്നത്ത്, വാർഡ് മെമ്പർമാരായ രതീഷ് കളക്കുടിക്കുന്ന്,  ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, കോമളം തോണിച്ചാൽ, കേരസമിതി അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് ശ്രീജയ്  നന്ദി പറഞ്ഞു.

date