Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 23-09-2023

തപാല്‍ അദാലത്ത് 29ന്

കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നോര്‍ത്തേണ്‍ റീജിയണ്‍ തപാല്‍ അദാലത്ത് സെപ്തംബര്‍ 29ന് രാവിലെ 11ന് കോഴിക്കോട് നടക്കാവ്, നോര്‍ത്തേണ്‍ റീജിയണ്‍, പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ഓഫീസില്‍ ഓണ്‍ലൈനായി നടക്കും. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ നിന്നുള്ള ലെറ്റര്‍ പോസ്റ്റ്, മണി ഓര്‍ഡര്‍, പാഴ്സലുകള്‍, സ്പീഡ് പോസ്റ്റ്, സേവിങ്ങ്സ് ബാങ്ക് തുടങ്ങിയ സംബന്ധമായ പരാതികള്‍ പി പി ജലജ, അസി. ഡയറക്ടര്‍(മെയില്‍സ് ആന്റ് ബിഡി), പോസ്റ്റ് മാസ്റ്റര്‍ ജനറല്‍, നോര്‍ത്തേണ്‍ റീജിയണ്‍, നടക്കാവ്, കോഴിക്കോട്-673011 എന്ന വിലാസത്തില്‍ സെപ്തംബര്‍ 26നകം ലഭിക്കണം. കവറിന് മുകളില്‍ 'ഡാക് അദാലത്ത്' എന്ന് എഴുതണം.

സീറ്റ് ഒഴിവ്

ഉദുമ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ എം എ സോഷ്യല്‍ സയന്‍സ് വിത്ത് സ്പെഷലൈസേഷന്‍ ഇന്‍ ഹിസ്റ്ററി വിഷയത്തില്‍ എസ് സി, എസ് ടി എന്നീ വിഭാഗങ്ങളില്‍ സീറ്റ് ഒഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 26ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9446150881.

എം ബി ബി എസ് ഉദ്യോഗാര്‍ഥികള്‍ പേര് രജിസ്റ്റര്‍ ചെയ്യണം

സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങള്‍, ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍ എന്നിവിടങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കാന്‍ താല്‍പര്യമുള്ള എം ബി ബി എസ് ബിരുദവും കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 30നകം പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.

ആന്തൂരിലെ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം

ആന്തൂര്‍ നഗരസഭയിലെ ധര്‍മ്മശാല -പറശ്ശിനിക്കടവിലെ വിവിധ റോഡുകളുടെ നവീകരണ പ്രവൃത്തി ഉദ്ഘാടനം സെപ്തംബര്‍ 26ന് നടക്കും. വൈകിട്ട് മൂന്നിന് എം വി ഗോവിന്ദന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. 4.33 കോടി രൂപയാണ് നവീകരണ പ്രവൃത്തികള്‍ക്കായി വ്യവസായ വകുപ്പ് അനുവദിച്ചത്. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏഴ് റോഡുകളാണ് കോണ്‍ക്രീറ്റ് ചെയ്തു നവീകരിക്കുന്നത്. നഗരസഭ ഓഫീസിന് മുന്‍വശത്തുള്ള കല്‍ക്കോ - നിഫ്റ്റ് റോഡും വ്യവസായ ഫ്‌ലോട്ടിന് ഇടയിലുള്ള മറ്റു ആറ് റോഡുകളും ഇതിന്റെ ഭാഗമായി ഗതാഗത യോഗ്യമാക്കും.

വനിതാ കമ്മീഷന്‍ അദാലത്ത് 25ന്

കേരള വനിതാ കമ്മീഷന്‍ അദാലത്ത് സെപ്തംബര്‍ 25ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍  നടക്കും.

സ്വാശ്രയ ഡി എല്‍ എഡ് ഇന്റര്‍വ്യൂ

2023-25 വര്‍ഷത്തേക്കുള്ള സ്വാശ്രയ ഡി എല്‍ എഡ് (മെറിറ്റ് ക്വാട്ട) റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. ഗവ.-സയന്‍സ് വിഭാഗം ഷുവര്‍ ലിസ്റ്റ്- ഇന്റര്‍വ്യൂ ഒക്ടോബര്‍ മൂന്നിന് രാവിലെ എട്ട് മണി, വെയിറ്റിങ് ലിസ്റ്റ് - രാവിലെ ഒമ്പത് മണി, ഹ്യൂമാനിറ്റിസ് വിഭാഗം -ഷുവര്‍ ലിസ്റ്റ് ഇന്റര്‍വ്യൂ -ഒക്ടോബര്‍ നാലിന് രാവിലെ എട്ട് മണി, വെയിറ്റിങ് ലിസ്റ്റ് -രാവിലെ ഒമ്പത് മണി, കോമേഴ്സ് വിഭാഗം-ഷുവര്‍ ലിസ്റ്റ് ഇന്റര്‍വ്യൂ ഒക്ടോബര്‍ അഞ്ചിന് രാവിലെ എട്ട് മണി, വെയിറ്റിങ് ലിസ്റ്റ് -രാവിലെ ഒമ്പത് മണി എന്നിങ്ങനെ കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, പ്ലസ്ടു മാര്‍ക്ക് ലിസ്റ്റ്, സംവരണാനുകൂല്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ രേഖകള്‍ എന്നിവ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങള്‍ www.ddekannur.in ല്‍ ലഭിക്കും. ഫോണ്‍: 0497 2705149.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ആയുര്‍വേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക, യോഗ്യത, അഭിമുഖ തീയതി, സമയം എന്ന ക്രമത്തില്‍. ഇലക്ട്രീഷ്യന്‍ -എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്- ഇലകട്രീഷ്യന്‍, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബര്‍ മൂന്നിന് രാവിലെ 11 മണി. പ്ലംബര്‍-എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃത നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്-പ്ലംബര്‍, പ്രവൃത്തി പരിചയം അഭികാമ്യം-ഒക്ടോബര്‍ മൂന്നിന് ഉച്ചക്ക് രണ്ട് മണി. അറ്റന്‍ഡര്‍-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം (വനിതകള്‍ മാത്രം)-ഒക്ടോബര്‍ നാലിന് രാവിലെ 11 മണി. വാച്ചര്‍-എസ് എസ് എല്‍ സി/ തത്തുല്യം, പി എസ് സി അംഗീകൃതം -ഒക്ടോബര്‍ നാലിന് ഉച്ചക്ക് രണ്ട് മണി. സ്ട്രക്ചര്‍ ക്യാരിയര്‍-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം-ഒക്ടോബര്‍ അഞ്ചിന് രാവിലെ 11 മണി. ധോബി-എസ് എസ് എല്‍ സി/തത്തുല്യം, പി എസ് സി അംഗീകൃതം-വനിതകള്‍ മാത്രം-ഒക്ടോബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും ബന്ധപ്പെട്ട യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ടുള്ള അഭിമുഖത്തിന് പരിയാരം ഗവ. ആയുര്‍വെദ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം. പ്രായപരിധി 2023 ജനുവരി ഒന്നിന് 50 വയസ് കവിയരുത്. ഫോണ്‍: 0497 2801688.

താല്‍പര്യപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യൂണിഫോം സേന/ സായുധ സേനകളില്‍ പ്രവേശനം ലഭിക്കുന്നതിനായി പ്രീ -റിക്രൂട്ട്മെന്റ് ട്രെയിനിങ് നല്‍കുന്നതിന് യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. സെപ്റ്റംബര്‍ 29ന് വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ താല്‍പര്യപത്രം എത്തിക്കണം. ഫോണ്‍: 0497 2700596.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെന്‍സറിയിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  യോഗ്യത: പ്ലസ്ടു/തത്തുല്യം. ഗവ.ഹോമിയോ ഡിസ്പെന്‍സറികളില്‍ ജോലി ചെയ്തവര്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്കും രജിസ്ട്രേഷന്‍ ഉള്ള ഹോമിയോ ഡോക്ടറുടെ കീഴില്‍ ജോലി ചെയ്തവര്‍ക്കും മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ നാലിന് രാവിലെ 11 മണി മുതല്‍ വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0497 2778106.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററിനു കീഴില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം അവധി ദിവസങ്ങളില്‍ തുടങ്ങുന്ന ഇലക്ട്രിക് വെഹിക്കിള്‍ ബാറ്ററി അസംബ്ലിങ് ആന്റ് റിപ്പയറിങ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി/ ഐ ടി ഐ മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍/കെ ജി സി ഇ, പോളി ഡിപ്ലോമ, ഓട്ടോമൊബൈല്‍ മറ്റു തൊഴില്‍ പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.  25 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിന് 3000 രൂപയാണ് ഫീസ്.  അപേക്ഷാ ഫോറം കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷന്‍ സെന്ററില്‍ ലഭിക്കും. സെപ്റ്റംബര്‍ 30 വരെ അപേക്ഷ സ്വീകരിക്കും. ഫോണ്‍: 9446680061.

പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകാം

പി എം കിസാന്‍ പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, 2018 19ലെയും അതേ ഭൂമിയുടെയും നിലവിലേയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in എന്ന സൈറ്റിലൂടെ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സി എസ് സി വഴിയോ നേരിട്ടോ അപേക്ഷിക്കാം. നിലവിലെ അര്‍ഹതയുള്ള ഗുണഭോക്താക്കള്‍ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡ്, ഇ കെ വൈ സി ഭൂരേഖകള്‍ സെപ്തംബര്‍ 30നകം അപ്‌ഡേറ്റ് ചെയ്യണം.  ഇതുവരെ ഓണ്‍ലൈന്‍ സ്ഥലവിവരങ്ങള്‍ നല്‍കാന്‍ കഴിയാത്തവര്‍ ബന്ധപ്പെട്ട കൃഷിഭൂമിയുടെ 2018 -19 ലെയും നിലവിലേയും ഭൂരേഖകള്‍, അപേക്ഷ എന്നിവ നേരിട്ട് അക്ഷയ / സി എസ് സി കേന്ദ്രങ്ങളില്‍ സമര്‍പ്പിച്ച് പി എം കിസാന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തണം.
ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ആധാര്‍ കാര്‍ഡും ആധാറുമായി ലിങ്ക് ചെയ്ത മോബൈല്‍ ഫോണും 200 രൂപയുമായി അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി സേവിങ്‌സ് ബാങ്ക് അക്കൗണ്ട് തുടങ്ങണം. കിസാന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷിഭവന്‍, അക്ഷയകേന്ദ്രങ്ങള്‍, സി എസ് സി കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നീ സേവനങ്ങളില്‍ അതൃപ്തിയുള്ളവര്‍ക്ക് 944708969 എന്ന നമ്പരില്‍ വാട്‌സ്ആപ്പിലൂടെ അറിയിക്കാം. പദ്ധതിയില്‍ അനര്‍ഹമായി കൈപ്പറ്റിയവരില്‍ നിന്നു തുക തിരിച്ച് പിടിക്കും.

date