Skip to main content

ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്ര നവീകരണ പ്രവൃത്തി ഉദ്ഘാടനം 24ന്

കേരള ടൂറിസം വകുപ്പ് തലശ്ശേരി പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീ ഊര്‍പ്പഴച്ചിക്കാവ് ക്ഷേത്രം നവീകരണ പ്രവൃത്തി ഉദ്ഘാടനം സെപ്തംബര്‍ 24നു നടക്കും. രാവിലെ 9.30ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിര്‍വഹിക്കും. രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിക്കും. 1.43 കോടി രൂപ ചെലവഴിച്ച് ക്ഷേത്ര കുളം, കുളിപ്പുര എന്നിവയുടെ സംരക്ഷണ പ്രവൃത്തികളും കല്ല് പതിക്കല്‍, നടപ്പന്തലിന്റെ നിര്‍മാണ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായി നടക്കും.  
 

date