Skip to main content
കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം ജൈവവൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ പ്രകാശനം ചെയ്യുന്നു

കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് ജനകീയ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം പ്രകാശനം ചെയ്തു

കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സമ്പൂര്‍ണ്ണവുമായ ജൈവ വൈവിധ്യ രജിസ്റ്റര്‍ രണ്ടാം ഭാഗം പ്രകാശനം ചെയ്തു. ജൈവ വൈവിധ്യ ബോര്‍ഡ് അംഗം കെ വി ഗോവിന്ദന്‍ പ്രകാശനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ഗോപാലന്‍ രജിസ്റ്റര്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ലേജു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം രാഘവന്‍, ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം വി അപ്പുക്കുട്ടന്‍, സ്ഥിരം സമിതി അധ്യക്ഷരായ പി ശ്യാമള, സി ബാലകൃഷ്ണന്‍, എ ഷീജ, ബ്ലോക്ക് പഞ്ചായത്തംഗം പി പങ്കജാക്ഷി, ജില്ലാ കോ-ഓഡിനേറ്റര്‍മായ സുഹദ, പി വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

date