Skip to main content

വന്യജീവി വാരാഘോഷം:   വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍

ആലപ്പുഴ: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി ഒക്ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ വനം വന്യജീവി വകുപ്പ് വിവിധ മത്സരങ്ങള്‍ നടത്തുന്നു. ഒരു സ്‌കൂളില്‍ നിന്നും ഒരിനത്തില്‍ പരമാവധി രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം. 

ഒക്ടോബര്‍ 2ന് രാവിലെ 9.30 മുതല്‍ 11.30 വരെ നടക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തില്‍ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 11.45 മുതല്‍ 12.45 വരെയാണ് ഉപന്യാസ മത്സരം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. 2.15 മുതല്‍ 4.15വരെ നടക്കുന്ന വാട്ടര്‍ കളറിംഗ് മത്സരത്തില്‍ എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം.

3ന് രാവിലെ 10 മുതല്‍ 1 മണി വരെ നടക്കുന്ന പ്രശ്നോത്തരി മത്സരത്തിലും 2 മുതല്‍ 4വരെ നടക്കുന്ന പ്രസംഗ മത്സരത്തിലും ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പ്രധാനധ്യാപകന്റെ സാക്ഷ്യപത്രം സഹിതം പേര് രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക് കൊമ്മാടിയിലെ സാമൂഹ്യവനവത്ക്കരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477 2246034.
 

date