Skip to main content
റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

റോഡുകളുടെ നിര്‍മാണോദ്ഘാടനം നടത്തി

ആലപ്പുഴ: ആലപ്പുഴ മണ്ഡലത്തില്‍ പുതുതായി നിര്‍മിക്കുന്ന 9 റോഡുകളുടെ നിര്‍മാണോദ്ഘാടനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു. കായല്‍ടൂറിസം കണക്ടിവിറ്റി നെറ്റ്വര്‍ക്കില്‍ ഉള്‍പ്പെടുത്തി മണ്ണഞ്ചേരി- ആര്യട് പഞ്ചായത്തുകളില്‍ 10.40 കോടി രൂപ മുടക്കി പൊതുമരാമത്ത് വകുപ്പാണ് റോഡുകള്‍ നിര്‍മിക്കുന്നത്. 

ചടങ്ങില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ആര്യാട് ബ്ലോക്ക് പ്രസിഡന്റ് കെ.ഡി. മാഹീന്ദ്രന്‍, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് ടി.വി അജിത്കുമാര്‍, ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ജി. ബിജുമോന്‍, ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ കെ.പി. ഉല്ലാസ്, എം.എസ്. സന്തോഷ്, കെ. ഉദയമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ. സബീന, പഞ്ചായത്തംഗം ഹരിദാസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date