Skip to main content

നികുതി ഈടാക്കുന്നതില്‍ അപ്പീല്‍: കാലാവധി ദീര്‍ഘിപ്പിച്ചു

ആലപ്പുഴ: കേരള വാറ്റ് നിയമം, കേരള പൊതു വില്‍പ്പന നികുതി നിയമം, കേരള ആഡംബര്‍  നികുതി നിയമം എന്നിവ പ്രകാരം നികുതി/പിഴ ചുമത്തുന്ന ഉത്തരവിനെതിരെ 30 ദിവസത്തിനുള്ളില്‍ അപ്പീല്‍ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍ കേസുകളിലെ കുടിശിക പിരിക്കുന്നതിന് യാതൊരു തടസവുമില്ലാത്തതാണെന്ന് ടാക്സ് പെയര്‍ സര്‍വ്വീസസ് ജോയിന്റ് കമ്മീഷണര്‍ അറിയിച്ചു. 

അപ്പീല്‍ യഥാസമയം നല്‍കാത്തവര്‍ക്ക് സെപ്റ്റംബര്‍ 30 വരെ അപ്പില്‍ നല്‍കാം. മുന്‍പ് അപ്പീല്‍ നല്‍കുകയും ഫയലില്‍ സ്വീകരിക്കാത്തതുമായ കേസുകള്‍ക്കും ഇളവ് ബാധകമാണ്. ചുമത്തിയ നികുതി/പിഴ തുകയുടെ 10 ശതമാനം ഒടുക്കി റവന്യൂ റിക്കവറി നടപടികളില്‍ നിന്നും സ്റ്റേ വാങ്ങാന്‍ കഴിയും. നികുതി/പിഴ നിര്‍ണ്ണയ ഉത്തരവുകള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിന് ഈ അവസരം കുടിശികയുള്ള വ്യാപാരികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.

date