Skip to main content

ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് അദാലത്ത് 11ന്

ആലപ്പുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ പാറ്റേണ്‍/സി.ബി.സി. പദ്ധതി പ്രകാരം വായ്പയെടുത്ത് കുടിശ്ശികയായ തുകയില്‍ നിന്ന് പലിശ/പിഴപ്പലിശ ഇളവ് ചെയ്യുന്നതിനായി ഒക്ടോബര്‍ 11ന് രാവിലെ 11 മുതല്‍ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍  അദാലത്ത് നടത്തുന്നു. അദാലത്തില്‍ വച്ച് കുടിശ്ശിക തുക ഒറ്റത്തവണയായി അടച്ചു തീര്‍ക്കുകയാണെങ്കില്‍ പിഴ പലിശ ഇളവ് ചെയ്ത് നല്‍കിം. ബോര്‍ഡില്‍ ഈടുവച്ച പ്രമാണങ്ങളും തിരികെ നല്‍കും. വായ്പ കുടിശ്ശികയുമായി ബന്ധപ്പെട്ട വിശദവിവരത്തിനായി ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടണം. 

date