Skip to main content

വായനശാലകള്‍ക്ക് സൗജന്യമായി പത്രമെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

ആലപ്പുഴ: പൊതുജനങ്ങള്‍ക്കിടയില്‍ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വായനശാലകളെ കൂടുതല്‍ സജീവമാക്കുന്നതിനുമായി മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന വായനശാലകള്‍ക്കു സൗജന്യമായി ദിനപത്രങ്ങള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരമുള്ള ഏഴ് വായനശാലകള്‍ക്കാണ് രണ്ട് ദിനപത്രങ്ങള്‍ വീതം സൗജന്യമായി നല്‍കുന്നത്. 

ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹന്‍കുമാര്‍ നിര്‍വഹിച്ചു. പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥന്‍ എന്‍. ഓമനക്കുട്ടന്‍, ജനപ്രതിനിധികള്‍, വായനശാല പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date