Skip to main content

പ്രതിവാര ആരോഗ്യ മേള നടത്തി

ആലപ്പുഴ: ആയുഷ്മാന്‍ ഭവ കാമ്പയിന്റെ ഭാഗമായി വെളിയനാട് സി.എച്ച്.സി.യില്‍ പ്രതിവാര ആരോഗ്യ മേള നടത്തി. ഗവണ്‍മെന്റ് ടി.ഡി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെയാണ് മേള നടത്തിയത്. ആരോഗ്യ മേളയുടെ ഉദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വേണുഗോപാല്‍ നിര്‍വഹിച്ചു. 

സ്ത്രീ രോഗം, ശിശുരോഗം, ത്വക്ക് രോഗം, നേത്രരോഗം, ജനറല്‍ മെഡിസിന്‍, കമ്മ്യൂണിറ്റി മെഡിസിന്‍, മാനസികരോഗ്യം, സര്‍ജറി തുടങ്ങിയ വിഭാഗങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. പ്രത്യേക ജീവിതശൈലി രോഗനിര്‍ണയ പരിപാടിയും നടത്തി. 

ചടങ്ങില്‍ വെളിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രീതി സജി മുഖ്യപ്രഭാഷണം നടത്തി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി. വിശ്വംഭരന്‍, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സഞ്ജു ബിനോജ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശരത് റാവു, ആര്‍ദ്രം നോഡല്‍ ഓഫീസര്‍ ഡോ. ബിനോയ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിനി സി. ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

date