Skip to main content
ബി.എൻ.എസ്ഇ.പി പൊതുസഭ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു

ബി.എൻ.എസ്ഇ.പി പൊതുസഭ തോമസ് കെ തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ആർ.കെ.ഐ ഇ. ഡി. പി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ബി.എൻ.എസ്.ഇ.പിയുടെ ആദ്യ പൊതുസഭ തോമസ് കെ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബി.എൻ.എസ്.ഇ.പി ചെയർപേഴ്സൺ തങ്കമണി അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു.
പ്രളയാനന്തരം കേരള സർക്കാർ കുടുംബശ്രീ മുഖേന ചമ്പക്കുളം ബ്ലോക്കിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ബി.എൻ.എസ്.ഇ.പി.
പദ്ധതിയുടെ ഭാഗമായി 700 സംരംഭങ്ങളാണ് ചമ്പക്കുളം ബ്ലോക്കിൽ ആരംഭിച്ചത്.
684 സംരംഭകരെ സാമ്പത്തികമായി സഹായിക്കാനും  പദ്ധതിക്ക് കഴിഞ്ഞു.
ചടങ്ങിൽ മികച്ച സി.ഡി.എസ്, എം. ഇ.സി
എം. ഇ. യൂണിറ്റുകളെ ആദരിച്ചു.
തകഴി പഞ്ചായത്ത് ഹാളിൽ  സംഘടിപ്പിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ബിനു ഐസക് രാജു,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡൻ്റ് ജിൻസി ജോളി,ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം. എസ്. ശ്രീകാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാരയ എം.സി. പ്രസാദ്,ഗായത്രി ബി നായർ,ടി.ജി.ജലജ കുമാരി, ലിജി വർഗീസ്,മിനി മന്മഥൻ നായർ, എസ്.അജയകുമാർ,തകഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അംബിക ഷിബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജയൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയചന്ദ്രൻ കല്ലങ്കേരി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശശാങ്കൻ ബി. ഡി. ഒ രതീഷ് ആർ ദാസ്, തകഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാങ്ക് പ്രതിനിധികൾ സി ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date