Skip to main content
ഭിന്നശേഷി ജോബ് ഫെയർ: പോസ്റ്റർ പ്രകാശനം ചെയ്തു

ഭിന്നശേഷി ജോബ് ഫെയർ: പോസ്റ്റർ പ്രകാശനം ചെയ്തു

ആലപ്പുഴ:ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംസ്ഥാന നൈപുണ്യ വികസന വകുപ്പിന്റെയും നേതൃത്വത്തിൽ ഒക്ടോബർ 14 ന് ആലപ്പുഴ ഗേൾസ് ഹൈസ്കൂളിൽ നടക്കുന്ന ഭിന്നശേഷി ജോബ് ഫെയറിന്റെ പോസ്റ്റർ പ്രകാശനം ജില്ലാ കലക്ടർ ഹരിത വി കുമാർ നിർവഹിച്ചു. 

ദിന്നശേഷിക്കാർക്ക് സർക്കാർ, അർധ സർക്കാർ, പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങൾ എന്നി മേഖലകളിൽ തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷി ജോബ് ഫെയർ സംഘടിപ്പിക്കുന്നത്.

കലക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി എസ് താഹ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, നൈപുണ്യ വികസന വകുപ്പ് ഓഫീർ ലക്ഷ്മി, തൊഴിൽ ദാതാക്കൾ എന്നിവർ പങ്കെടുത്തു.

date