Skip to main content
ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു

ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു

ആലപ്പുഴ: കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിൻറെ നിർദ്ദേശപ്രകാരം നടന്നു വരുന്ന സ്വച്ഛത ഹി സേവാ ക്യാമ്പയിൻറെ ഭാഗമായി കരുവാറ്റ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ ക്വിസ് മത്സരം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സുരേഷ് മത്സരം ഉദ്ഘാടനം ചെയ്തു. 

സ്കൂൾ തലത്തിൽ കരുവാറ്റ എൻ.എസ്സ്.എസ്സ് ഹയർ സെക്കൻ്ററി സ്കൂൾ ഒന്നാം സ്ഥാനവും എൻ.എസ്.എസ്.ഹൈസ്കൂൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കോളേജ് വിഭാഗത്തിൽ കരുവാറ്റ യൂ.ഐ.ടി. ഒന്നാം സ്ഥാനവും സ്നേഹാചാര്യ ഹോട്ടൽ മാനേജ്മെൻ്റ് കോളേജ് രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകി. 

പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ടി. പൊന്നമ്മ അധ്യക്ഷയായി. സെക്രട്ടറി പി. ഹരിദാസ്, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള ഉപന്യാസ രചനാ മത്സരവും പ്രസംഗ മത്സരവും സെപ്തംബർ 29 ന് സംഘടിപ്പിക്കും.

date