Skip to main content
ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ചുള്ള കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഖാദി വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഖാദി ഗ്രാമസൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കുന്നു.

വിലക്കിഴിവിൽ ഖാദി വസ്ത്രങ്ങൾ; ഖാദി വിപണന മേളയ്ക്കു തുടക്കം

30 ശതമാനം വരെ റിബേറ്റ്

കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ  ഖാദി വിപണന മേളയ്ക്ക് ജില്ലയിൽ തുടക്കം. ഒക്ടോബർ മൂന്നുവരെ 30 ശതമാനം വരെ വിലക്കിഴിവിൽ ഖാദി തുണിത്തരങ്ങൾ വാങ്ങാം. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഖാദി ഗ്രാമസൗഭാഗ്യയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. ഖാദി ബോർഡംഗം കെ.എസ്. രമേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ കെ.കെ. ചാന്ദിനി, പ്രോജക്ട് ഓഫീസർ ധന്യാ ദാമോദരൻ എന്നിവർ പ്രസംഗിച്ചു. ഖാദി പ്രചാരകരെ ചടങ്ങിൽ ആദരിച്ചു. എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ ഖാദി തൊഴിലാളികളുടെ മക്കളെ ആദരിച്ച് കാഷ് അവാർഡ് നൽകി. ആദ്യവിൽപ്പനയും ബോർഡ് പുതുതായി അവതരിപ്പിക്കുന്ന കുട്ടികൾക്കുള്ള ഖാദി വസ്ത്രങ്ങളുടെ പുറത്തിറക്കൽ ചടങ്ങും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം

സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കണം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യം മേളയിൽ ലഭ്യമാണ്. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്‌സ്, ബേക്കർ ജംഗ്ഷൻ,കോട്ടയം ഫോൺ-04812560587,  റവന്യു ടവർ ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്്‌സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്്‌സ്,വൈക്കം ഫോൺ-04829233508,  മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 എന്നീ വില്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭിക്കും.

 

date