Skip to main content

ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ; ശില്പശാല സംഘടിപ്പിച്ചു

കോട്ടയം: ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി എലിക്കുളം ഗ്രാമപഞ്ചായത്തിന്റെയും കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. എലിക്കുളം ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സൂര്യ മോൾ ചടങ്ങിൽ അധ്യക്ഷയായി. വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും കോട്ടയം താലൂക്ക് വ്യവസായ ഓഫീസർ ലോറൻസ് മാത്യു ക്ലാസെടുത്തു. പാമ്പാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സോണി ചെറിയാൻ, പഞ്ചായത്ത് സെക്രട്ടറി പി.എം. മുഹസിൻ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

date