Skip to main content

തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞം ജില്ലാതല ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 24)

കോട്ടയം: കോട്ടയം ജില്ല സമ്പൂർണ പേ-വിഷ വിമുക്തമാക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന്( ഞായറാഴ്ച, സെപ്റ്റംബർ 24) കൈപ്പുഴ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് നടക്കുന്ന സമ്മേളനം സഹകരണ-രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. എൻ. ജയദേവൻ പദ്ധതി വിശദീകരിക്കും. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുഖ്യപ്രഭാഷണം നടത്തും. തെരുവുനായപ്രതിരോധകുത്തിവയ്പ് ഉദ്ഘാടനത്തോടൊപ്പം ജില്ലാതല മൃഗക്ഷേമ അവാർഡ് വിതരണം, തെരുവുനായ നിയന്ത്രണപദ്ധതിയുടെ ഡോക്യുമെന്ററി പ്രകാശനം, പക്ഷിപ്പനി പ്രതിരോധത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച നീണ്ടൂർ ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം, ഡോക്യുമെന്ററി തയാറാക്കിയ വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, മൃഗക്ഷേമപ്രവർത്തനങ്ങൾക്കുള്ള ആദരവ് എന്നിവയും നടക്കും.

നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, ജില്ലാ പഞ്ചായത്ത് വികസനകാര്യസ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ഹൈമി ബോബി, റോസമ്മ സോണി, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, സവിത ജോമോൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതിയംഗങ്ങളായ എം.കെ. ശശി, പി.ഡി. ബാബു, കെ. എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ പുഷ്പമ്മ തോമസ്, ഷൈനി, ഷൈനു ഓമനകുട്ടൻ, സൗമ്യ വിനീഷ്, എം. മുരളി, മരിയ ഗൊരേത്തി, സിനു ജോൺ, ലൂയി മേടയിൽ, ലൂക്കോസ് തോമസ്, മായ ബൈജു, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രതി ടി. നായർ, സ്‌കൂൾ മാനേജർ റവ. ഫാ. സാബു മാലിത്തുരുത്തേൽ, കൈപ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ ബാലകൃഷ്ണൻ, നീണ്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റ്  വി.കെ. കുര്യാക്കോസ്, നീണ്ടൂർ സി.ഡി.എസ്. ചെയർപേഴ്സൺ എൻ.ജെ. റോസമ്മ, വെറ്ററിനറി സർജൻ ഡോ. പ്രസീനാദേവ് എന്നിവർ പങ്കെടുക്കും. തുടർന്ന് 11 മുതൽ എ.ബി.സി- ഐ.ഇ.സി ജന്തുക്ഷേമ ബോധവത്ക്കരണ സെമിനാർ നടക്കും.
 

date