Skip to main content

കെ.എം.മാണി തണൽ വഴിയോര വിശ്രമം കേന്ദ്രം യാഥാർത്ഥ്യത്തിലേക്ക്

 

കോട്ടയം: കെ.എം.മാണി തണൽ വഴിയോര വിശ്രമം കേന്ദ്രം യാഥാർത്ഥ്യമാകുന്നു .കോഴായിലെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിനു സമീപം 2 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കെ.എം. മാണി സ്മാരക വിശ്രമ കേന്ദ്രത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 25 ) ഉച്ചകഴിഞ്ഞ് 2.30 ന് ജോസ് കെ. മാണി എം.പി നിർവഹിക്കും. തോമസ് ചാഴികാടൻ എം.പി അധ്യക്ഷത വഹിക്കും. മോൻസ് ജോസഫ് എം.എൽ.എ. മുഖ്യാതിഥിയാകും.  രണ്ടു ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിക്കായി രണ്ടു കോടി  രൂപയാണ് ചെലവഴിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ 30 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഒരു കോടി 70 ലക്ഷം രൂപയുമാണ് പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്.  രണ്ടു നിലകളിലായിട്ടാണ് കെട്ടിടം പണിയുന്നത്. 3800 ചതുരശ്ര അടിയോടു കൂടി നിർമ്മിക്കുന്ന  താഴത്തെ നിലയിൽ കുടുംബശ്രീ കഫേയും കംഫർട്ട് സ്റ്റേഷനുകളുമാണ് ഒരുങ്ങുന്നത്. 4500 ചതുരശ്ര അടിയിൽ ഒരുങ്ങുന്ന മുകളിലത്തെ നിലയിൽ ഒരു ഓപ്പൺ ഓഡിറ്റോറിയവും ആധുനിക സൗകര്യങ്ങളോട് കൂടിയ  നാലു മുറികളുമാണുളളത്. ഓപ്പൺ ഓഡിറ്റോറിയം പൊതുജനങ്ങൾക്കും ഉപയോ​ഗിക്കാൻ സാധ്യമാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമല ജിമ്മി, പി.എം. മാത്യു, ജോസ് പുത്തൻകാല, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോൾ ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.സി.കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യൻ, ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. എൻ.രാമചന്ദ്രൻ, കെ. ടി.ഡി.സി.ഡയറക്ടർ തോമസ് റ്റി.കീപ്പുറം, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ബൈജു ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജു ജോൺ, സ്മിത അലക്സ്,ജീനാ സിറിയക്, സിൻസി മാത്യു, ആശാ മോൾ ജോബി, ആൻസി മാത്യു, ലൂക്കോസ് മാക്കീൽ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സന്ധ്യ സജികുമാർ, രാഷ്ട്രീയ പ്രതിനിധികളായ സിബി മാണി,സദാനന്ദ ശങ്കർ, അനിൽകുമാർ കാരയ്ക്കൽ,എ. എൻ. ബാലകൃഷ്ണൻ, സനോജ് മിറ്റത്താനി, ടി എൻ നിഷാന്ത് കുമാർ, പി.വി. സിറിയക്, എം.ആർ.ബിനീഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

date