Skip to main content

വൃത്തി - കുട്ടികളുടെ പരിശീലനം ഇന്നാരംഭിക്കും

 

 കോട്ടയം : മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായ വൃത്തി കാമ്പയിനിൽ വിദ്യാർഥികൾക്കുള്ള പരിശീലനത്തിന്റെ ഉദ്ഘാടനം മെഡിക്കൽ കോളജ് ഗവൺമെന്റ് ഹൈസ്‌കൂളിൽ ഇന്ന് (സെപ്റ്റംബർ 25) ഉച്ചയ്ക്ക് 1.30 ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.  മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് വേണ്ടിയുള്ള പരിശീലന ക്ലാസുകൾ വൃത്തി പദ്ധതിയുടെ ഭാഗമായി നടക്കും. ക്‌ളാസ് എടുക്കാനുള്ള അദ്ധ്യാപകരുടെ പരിശീലനം കഴിഞ്ഞമാസം പൂർത്തിയായിരുന്നു. 

date