Skip to main content

പണം തിരിമറി,മഹിളാ പ്രധാന്‍ ഏജന്റുമാർക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരി പോസ്റ്റാഫീസില്‍ മഹിളാ പ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന ആറ്റിങ്ങല്‍,കിഴുവിലം,പന്തലക്കോട്, പാട്ടത്തിന്‍വിള വീട്ടില്‍ ശോഭനാകുമാരി റ്റി,പഴകുറ്റി പോസ്റ്റ് ഓഫീസ് മുഖേന മഹിളാപ്രധാന്‍ ഏജന്റായി പ്രവര്‍ത്തിക്കുന്ന നെടുമങ്ങാട്,പുലിപ്പാറ റെജി ഭവനില്‍ ശോഭനകുമാരി അമ്മ ജെ എന്നിവരുടെ ഏജന്‍സി പ്രവര്‍ത്തനം സംബന്ധിച്ച് നിരവധി പരാതികളുണ്ടായ സാഹചര്യത്തില്‍ ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉത്തരവ് പ്രകാരം  അന്വേഷണ വിധേയമായി ഏജൻസി സസ്പെന്‍ഡ് ചെയ്തു.ഇവരുടെ ഏജന്‍സി മുഖേന അവനവഞ്ചേരി,പഴകുറ്റി പോസ്റ്റോഫീസുകളില്‍ നിക്ഷേപം നടത്തി വരുന്ന മുഴുവന്‍ നിക്ഷേപകരും തങ്ങളുടെ നിക്ഷേപങ്ങളുടെ സുരക്ഷിതത്ത്വം ഉറപ്പുവരുത്തേണ്ടതും മേല്‍ പറഞ്ഞ വ്യക്തികളുമായി ദേശീയ സമ്പാദ്യ പദ്ധതിയുമായി ബന്ധപ്പെട്ട് യാതൊരു വിധ പണമിടപാടുകളും നടത്താന്‍ പാടുള്ളതല്ലന്നും തിരുവനന്തപുരം ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date