Skip to main content

മൂക്കുതല പി.സി.എൻ.ജി.എച്ച്.എസ്.എസിൽ കെട്ടിട നിർമാണ പ്രവൃത്തികൾക്ക് തുടക്കം

മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ കെട്ടിട നിർമാണം പ്രവൃത്തികൾക്ക് തുടക്കം. ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി രണ്ട് കോടി ചെലവിലാണ് കെട്ടിടങ്ങൾ ഒരുങ്ങുന്നത്. അടിത്തറയുടെ നിർമാണമാണ് ആരംഭിച്ചിട്ടുള്ളത്. എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന ഹൈസ്‌കൂൾ വിഭാഗം കെട്ടിടത്തിന് നാല് ക്ലാസ് മുറികൾ, ശുചിമുറികൾ ഉൾപ്പെടെ 3785 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. പ്ലാൻ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് ഇരു നിലകളിലായി നിർമിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് ഇരു നിലകളിലായി ലാബ്, ശുചിമുറി സൗകര്യങ്ങൾ ഉൾപ്പെടെ 2944 ചതുരശ്ര മീറ്റർ വിസ്തീർണ്ണമാണുള്ളത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല.

date