Skip to main content

കൊണ്ടോട്ടി നഗരസഭാ കോംപ്ലക്‌സിന് തറക്കല്ലിട്ടു

എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കൊണ്ടോട്ടി നഗരസഭാ കോംപ്ലക്‌സിന്റെ ശിലാസ്ഥാനം ടി.വി ഇബ്രാഹീം എം.എൽ.എ നിർവഹിച്ചു. പഴയ ഗ്രാമപഞ്ചായത്ത് ഓഫീസ് പൊളിച്ച് മാറ്റിയാണ് പുതിയ ഓഫീസ് സമുച്ചയം നിർമിക്കുന്നത്. നിലവിൽ ഇവിടെ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രി, ലൈബ്രറി, സാഷരതാ ഓഫീസ്, ലെപ്രസി നിർമാർജന യജ്ഞം, എം.എൽ.എ കാര്യാലയം എന്നിവ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിയാണ് പഴയ കെട്ടിടം പൊളിച്ചുനീക്കിയത്. ഒരു വർഷത്തിനകം കോംപ്ലക്‌സിന്റെ നിർമാണം പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചടങ്ങിൽ  നഗരസഭാ ചെയർപേഴ്‌സൺ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പർ പി.കെ.സി അബ്ദുറഹിമാൻ, നഗരസഭാ വൈസ് ചെയർമാൻ സനൂപ്, സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ മാരായ അഷ്‌റഫ് മടാൻ, എം മൊയ്തീൻ അലി, മിനിമോൾ, റംല കൊടവണ്ടി, കൗൺസിലർമാരായ ഷബീബ ഫിർദൗസ്, താഹിറ ഹമീദ്, വി. പിൻലാൽ, കെ. ബിന്ദു. സൗദാബി, പബ്ലിക് ലൈബ്രറി പ്രവർത്തകരായ ജാഫർ പാണാളി, ശിവദാസൻ, ഇ.കെ. അബ്ദുൽ മജീദ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date