Skip to main content

ആയുഷ്മാൻ ഭവ ക്യാമ്പയിൻ: സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി

കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി നടപ്പിലാക്കുന്ന ആയുഷ്മാൻ ഭവ ക്യാമ്പയിനിന്റെ ഭാഗമായി മെഡിക്കൽ കോളേജിലെയും ആരോഗ്യവകുപ്പിലെയും വിദഗ്ധ ഡോക്ടർമാരുടെയും നേതൃത്വത്തിൽ ചുങ്കത്തറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് നടത്തി. സ്ത്രീരോഗം, ഗൈനക്കോളജി, ശിശുരോഗം, സർജറി, ഇ.എൻ.ടി, നേത്രരോഗം, മനോരോഗം, ത്വക്ക് രോഗം, ജനറൽ ഒ.പി തുടങ്ങിയ സ്‌പെഷാലിറ്റി ഡോക്ടർമാരുടെ നേതൃത്വത്തിലാണ് മെഡിക്കൽ ക്യാമ്പ് നടത്തിയത്. ആരോഗ്യമേളയുടെ ഉദ്ഘാടനം നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ നിർവഹിച്ചു. ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന ടീച്ചർ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. ആർ രേണുക മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ. അനൂപ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്‌സൺ സൂസമ്മ മത്തായി, മെമ്പർമാരായ സി.കെ സുരേഷ്, അനിജ സെബാസ്റ്റിയൻ, മറിയാമ ജോർജ് എന്നിവർ പങ്കെടുത്തു. ആയുഷ്മാൻ ഭവ ക്യാമ്പയിന്റെ ഭാഗമായി എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും നഗരാരോഗ്യ കേന്ദ്രങ്ങളിലും ഹെൽത്ത് മേളയും നടന്നു. ഓരോ ആഴ്ചയും പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയാണ് ഹെൽത്ത് മേള നടക്കുന്നത്. ഹെൽത്ത് മേളയുടെ ഭാഗമായി എല്ലാ ജനകീയാരോഗ്യകേന്ദ്രങ്ങളിലും കുടുംബാരോഗ്യകേന്ദ്രങ്ങളിലും നഗരാരോഗ്യകേന്ദ്രങ്ങളിലും സ്‌ക്രീനിങ് ക്യാമ്പുകളും നടക്കുന്നുണ്ട്. തുടർന്നുവരുന്ന എല്ലാ ശനിയാഴ്ചകളിലും തെരഞ്ഞെടുക്കപ്പെട്ട സി.എച്ച്.സികളിൽ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ക്യാമ്പുകൾ നടക്കും.

date