Skip to main content

ആയുഷ്മാൻഭവ ആരോഗ്യമേള നടത്തി

ആയുഷ്മാൻ ഭവ പരിപാടിയുടെ ഭാഗമായി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആരോഗ്യ മേള സംഘടിപ്പിച്ചു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ നാല് ആരോഗ്യ ഉപകേന്ദ്രങ്ങളിലും മേള നടത്തി. മേളയുടെ ഉദ്ഘാടനം പൂക്കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് കെ.മുഹമ്മദ് ഇസ്മായിൽ മാസ്റ്റർ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ സക്കീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ. ടി.വി ബിന്ദു, മെഡിക്കൽ ഓഫീസർമാരായ ഡോ. കെ.ഫാത്തിമ, ഡോ. ബാബുരാജ്, ഹെൽത്ത് സൂപ്പർ വൈസർ കെ. മുസ്തഫ എന്നിവർ സംസാരിച്ചു.

date