Skip to main content

ലേലം ചെയ്യും

മലപ്പുറം ജില്ലയിലെ റൂം ഫോർ റിവർ പദ്ധതിയുടെ ഭാഗമായി ചാലിയാർ പുഴയേയും അതിന്റെ കൈവഴികളുടേയും പ്രളയ സാധ്യത നിലനിൽക്കുന്ന ഭാഗങ്ങളിൽ നിന്നും നീക്കം ചെയ്ത് വിവിധ പഞ്ചായത്തുകളിലായി 12 സ്ഥലങ്ങളിൽ കൂട്ടിയിട്ട എക്കലും ചെളിയും മറ്റു അവശിഷ്ടങ്ങളും ലേലം ചെയ്യുമെന്ന് ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ഒക്ടോബർ നാല്, അഞ്ച് തീയതികളിൽ നടക്കുന്ന ലേലത്തിന്റെ കൂടുതൽ വിവരങ്ങൾ മലപ്പുറം സിവിൽസ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ഇറിഗേഷൻ വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്ന് ലഭിക്കും. ഫോൺ: 04832731402.

date