Skip to main content

സുരക്ഷാ പരിശീലനം നൽകി

പട്ടികവർഗ വകുപ്പിന്റെ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ വനത്തിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് പ്രായോഗിക സുരക്ഷാ പരിശീലനം നൽകി. വനത്തിൽ നിന്നും വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനമാർഗ്ഗം നടത്തുന്ന കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ് ഊരിൽ താമസിക്കുന്ന പ്രാക്തന ഗോത്രവിഭാഗക്കാരിൽ നിന്നും തിരഞ്ഞെടുത്ത ഗുണഭോക്താക്കൾക്കാണ് മുണ്ടക്കടവ് കോളനിയിൽ വെച്ച് പരിശീലനം നൽകിയത്. പ്രത്യേക ദുർബല ഗോത്രജനതയ്ക്കുള്ള ജീവനോപാധി പരിപാടിയിൽ ഉൾപ്പെടുത്തി ഔഷധ സസ്യങ്ങളുടെയും മറ്റും തടി ഇതര വന ഉത്പന്നങ്ങളുടെയും ശേഖരണവും സംസ്‌കരണവും പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വനത്തിൽ നിന്നും വനവിഭവങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട്   സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് നിലമ്പൂർ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസർ മുഹമ്മദ് ഹബീബ് റഹ്‌മാൻ ക്ലാസെടുത്തു. സി.എം.ഡി പ്രൊജക്ട് ഓഫീസർ, എസ്.ജെ നന്ദകുമാർ, നിലമ്പൂർ ഫയർ ആൻഡ് റെസ്‌ക്യു  ഓഫീസർമാരായ കെ.ടി അനീഷ്, എ.പി ഷിഫിൻ, പി.ഷാഫി, സിവിൽ ഡിഫൻസ് ജീവനക്കാരായ അബ്ദുസ്സലാം, ഉണ്ണി രാജൻ, പി.വി.ഡി.ജി.എസ്.ടി സ്വാശ്രയ സംഘം സെക്രട്ടറി  ദിവ്യ സുധീഷ്, സഹ്യകിരൺ എസ്.ടി സ്വാശ്രയ സംഘം പ്രസിഡന്റ്  സുധീഷ് എന്നിവർ സംസാരിച്ചു.

date