Skip to main content

ഖാദിമേള

ഗാന്ധി ജയന്തിയോടനുബന്ധിച്ച് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ ഖാദി മേള സംഘടിപ്പിക്കുന്നു. മേളയോടനുബന്ധിച്ച് കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന് കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മലപ്പുറം കോട്ടപ്പടി നഗരസഭ ബസ് സ്റ്റാന്റ് കെട്ടിടത്തിലെ ഖാദി ഗ്രാമ സൗഭാഗ്യയിലും ചങ്ങരംകുളം, എടപ്പാൾ, താനൂർ, വട്ടംകുളം എന്നീ ഖാദി സൗഭാഗ്യകളിലും മേളകൾ നടക്കും.

 

date