Skip to main content

കല്ലറ സ്കൂളിൽ മിന്നും പ്രതിഭകളുടെ തിളക്കം

കല്ലറ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥി പ്രതിഭകൾക്ക് ആദരം.പുതുതായി നിര്‍മിച്ച ബഹുനിലമന്ദിരത്തിന്റെ ഉദ്ഘാടന വേദിയില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ സാന്നിധ്യത്തിലാണ് കുട്ടി പ്രതിഭകളെ ആദരിച്ചത്.കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവനന്തപുരം ജില്ലയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസുകള്‍ നേടി ജില്ലയുടെ ശ്രദ്ധ പിടിച്ചു പറ്റിയത് കല്ലറ സ്‌കൂളാണ്.139 കുട്ടികള്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.ഇതുകൂടാതെ എല്‍.എസ്.എസ് പരീക്ഷയില്‍ 22 പേരും യു.എസ്.എസ് പരീക്ഷയില്‍ 24 പേരും വിജയികളായി.ഈ പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ വിജയിപ്പിച്ച സര്‍ക്കാര്‍ സ്‌കൂളെന്ന ബഹുമതിയും കല്ലറ സ്‌കൂള്‍ സ്വന്തമാക്കി. ഇതിന് പുറമെ എന്‍.എം.എം.എസ് പരീക്ഷയില്‍ വിജയിച്ച 12 പേരെയും നുമാറ്റ്‌സ് പരീക്ഷയില്‍ വിജയിച്ച ഒരു കുട്ടിയെയും കൂടി സംഗമത്തില്‍ ആദരിച്ചു.സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡി.കെ.മുരളി എം എല്‍ എ അധ്യക്ഷനായി.എ.എ.റഹിം എം പി,ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍,രാഷ്ട്രീയ - സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മാലി ഗോപിനാഥ്,ഹെഡ്മാസ്റ്റര്‍ കെ.ഷാജഹാന്‍,നാട്ടുകാര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരും പ്രതിഭകളെ ആദരിക്കാൻ സന്നിഹിതരായിരുന്നു.

date