Skip to main content

വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സാമൂഹ്യനീതി വകുപ്പ് മുഖേന വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊബേഷണർമാർ, കുറ്റകൃത്യത്തിനിരയായവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ എന്നിവർക്ക് നടപ്പാക്കുന്ന ക്ഷേമ പദ്ധതികളിലേക്കുള്ള അപേക്ഷകൾ സുനീതി പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു. 

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളെ കുറിച്ചുള്ള വിശദാംശങ്ങൾ അറിയുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും suneethi.sjd.kerala.gov.in പോർട്ടലിൽ ലോഗിൻ ചെയ്യാവുന്നതാണ്. 

വിദ്യാകിരണം, വിദ്യാജ്യോതി, വിജയാമൃതം, പി.എച്ച് സ്കോളർഷിപ്പ്, സഹചാരി പദ്ധതി, പരിണയം ധനസഹായം, നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി, മാതൃജ്യോതി ധനസഹായം, സഫലം, സ്വാശ്രയ പദ്ധതി, മന്ദഹാസം പദ്ധതി തുടങ്ങി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന 30 വിവിധ പദ്ധതികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2425377.

date