Skip to main content

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മുഴുവന്‍ സമയ പ്രൊഫഷണല്‍ അല്ലെങ്കില്‍ ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായ മക്കള്‍, ഭാര്യ എന്നിവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി അമാല്‍ഗമേറ്റഡ് ഫണ്ട് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബര്‍ 31 ന് മുന്‍പായി സമര്‍പ്പിക്കണം. വാര്‍ഷിക കുടുംബ വരുമാനം 2019-20 മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. മുന്‍പ് രണ്ട് തവണ ലഭിച്ചവരും മറ്റ് ഫീസ് ഇളവോ സ്‌കോളര്‍ഷിപ്പോ ലഭിക്കുന്നവരും അര്‍ഹരല്ല. അപേക്ഷാഫോറത്തിനും വിശദാംശങ്ങള്‍ക്കും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862-222904.

date