Skip to main content

സമാന്തര വള്ളംകളിക്ക് അനുമതിയില്ല - ജില്ലാ കലക്ടര്‍

ചാമ്പ്യന്‍സ് ബോട്ട്‌ലീഗ് നടക്കുന്ന പശ്ചാത്തലത്തില്‍ സമാന്തരമായി കല്ലട ജലോത്സവം സംഘടിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ അനുമതി നിഷേധിച്ചു. നേരത്തെ എടുത്ത സമാനതീരുമാനം മാറ്റണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഹിയറിംഗിലെ അഭിപ്രായം പരിഗണിച്ചാണ് വീണ്ടും അനുമതി നിഷേധിച്ചത്.

ജില്ലാ റൂറല്‍ പൊലിസ് മേധാവി, സബ് കലക്ടര്‍, തഹസീല്‍ദാര്‍ എന്നിവര്‍ ക്രമസമാധാനം ഉള്‍പ്പടെ സുരക്ഷാകാര്യങ്ങള്‍ വിശദീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ക്കായി റൂറല്‍ പൊലിസ് മേധാവി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവരെ ചുമതലപ്പെടുത്തി. അനിഷ്ടസംഭവങ്ങള്‍ക്കെതിരെ നടപടിക്കായി എക്‌സിക്യുട്ടിവ് മജസ്‌ട്രേറ്റിന്റെ അധികാരത്തോടെ തഹസില്‍ദാരെയാണ് ഹൈക്കോടതി ഉത്തരവ് നടപ്പാക്കിക്കൊണ്ട് ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തിയിട്ടുള്ളത്.

date