Skip to main content
ലോഗോ പ്രകാശനം ചെയ്തു

ലോഗോ പ്രകാശനം ചെയ്തു

മാലിന്യമുക്ത നവകേരളത്തിനായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്ത്വത്തില്‍ തോളൂര്‍ പഞ്ചായത്തില്‍ 'സ്വച്ഛതാ ഹി സേവ' ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. രഘുനാഥന്‍ ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ലില്ലി ജോസ് അധ്യക്ഷത വഹിച്ചു. കില റിസോഴ്‌സ് പേഴ്‌സണ്‍ ആരതി പദ്ധതി അവതരണം നടത്തി. സെക്രട്ടറി വി. ലേഖ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് വാര്‍ഡ് തലത്തിലും സ്ഥാപന തലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. പ്രവര്‍ത്തനങ്ങള്‍ക്ക് ചാര്‍ട്ട് തയ്യാറാക്കി എല്ലാവരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് ഗ്രാമപഞ്ചായത്ത്.

 പരിപാടിയില്‍ ജനപ്രതിനിധികളായ എ.പി. പ്രജീഷ്, ഷീന വില്‍സന്‍, സരസമ്മ സുബ്രണ്യന്‍, കെ.ജി പോള്‍സണ്‍, ശ്രീകല കുഞ്ഞുണ്ണി, ഷീന തോമസ്, വി.പി. അരവിന്ദാക്ഷന്‍, സീന സാജന്‍, സുധ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date