Skip to main content

സംസ്ഥാന സ്‌കൂൾ കായികോത്സവം;  ലോഗോ ക്ഷണിക്കുന്നു

             ഒക്ടോബർ 16 മുതൽ 20 വരെ തൃശ്ശൂർകുന്നംകുളം ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന 65-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന്റെ ലോഗോ ക്ഷണിച്ചു. തെരഞ്ഞെടുക്കുന്ന ലോഗോയ്ക്ക് ക്യാഷ് അവാർഡ് നൽകും. ലോഗോ തയ്യാറാക്കുന്നത്തിനുള്ള മാനദണ്ഡങ്ങൾസംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌ മത്സര ഇനങ്ങളുടെ പ്രതീകങ്ങൾ ലോഗോയിൽ ഉൾപ്പെടുത്തേണ്ടതാണ്കായികോത്സവം നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയിൽ ഉൾപ്പെടുത്താവുന്നതാണ്കായികോത്സവത്തിന്റെ തീയതികളുടെ രേഖപ്പെടുത്തൽ ലോഗോയിൽ ഉണ്ടാകണംഎഡിറ്റ് ചെയ്യാൻ കഴിയുന്ന ഫോർമാറ്റിലുള്ള ലോഗോ സി.ഡി-യുംഎ4 സൈസ് പേപ്പറിലെടുത്ത ലോഗോയുടെ കളർ പ്രിന്റും ഉൾപ്പെടുത്തണം. ലോഗോ സമർപ്പിക്കുന്ന വൃക്തിയുടെ കൃത്യമായ മേൽവിലാസം (ഫോൺ നമ്പർ സഹിതം) എ4 പേപ്പറിലുള്ള ലോഗോ പ്രിന്റൗട്ടിൽ രേഖപ്പെടുത്തണം, ലോഗോ തയ്യാറാക്കി അയയ്ക്കുന്ന കവറിന്റെ പുറത്ത് ‘65-മത് സംസ്ഥാന സ്‌കൂൾ കായികോത്സവ ലോഗോ എന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകൾ ഒക്‌ടോബർ ഒന്നിന് മുൻപായി ഹരീഷ് ശങ്കർ. എൽ, സ്‌പോർട്സ് ഓർഗനൈസർ, പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം, ജഗതിതിരുവനന്തപുരം- 695 014 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

പി.എൻ.എക്‌സ്4525/2023

date