Skip to main content
ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

ചാവക്കാട് ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്

സ്വാഗത സംഘം രൂപീകരിച്ചു

ചാവക്കാട് ബീച്ചിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജ് ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് വൈകീട്ട് 5.30 ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. പരിപാടിയുടെ വിജയത്തിന് എന്‍.കെ അക്ബര്‍ എം.എല്‍.എ ചെയര്‍മാനും ഡി.ടി.പി.സി സെക്രട്ടറി ജോബി ജോര്‍ജ്ജ് ജനറല്‍ കണ്‍വീനറുമായ സ്വാഗത സംഘം രൂപീകരിച്ചു. 

യോഗം എന്‍.കെ അക്ബര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അധ്യക്ഷയായി. ചാവക്കാട് നഗരസഭാ ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷ ഷാഹിന സലിം, നഗരസഭാ സെക്രട്ടറി എം.എസ് ആകാശ്, കൗണ്‍സിലര്‍മാര്‍, നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date