Skip to main content
സി ബി എല്‍ കല്ലട ജലോത്സവം രൂപരേഖക്ക് അംഗീകാരം

സി ബി എല്‍ കല്ലട ജലോത്സവം രൂപരേഖക്ക് അംഗീകാരം

നവംബര്‍ 25ന് നടത്തുന്ന സി ബി എല്‍ കല്ലട ജലോത്സവത്തിന്റെയും അനുബന്ധ പരിപാടികളുടെയും അന്തിമരൂപരേഖ അംഗീകരിച്ചു. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ മണ്‍റോതുരുത്ത് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സിബിഎല്ലിനൊപ്പം ചെറുവള്ളങ്ങളുടെ മത്സരവും ഉണ്ടാകും.

വള്ളംകളിയുടെ സുരക്ഷ, പ്രദേശത്തേക്കുള്ള ഗതാഗതസൗകര്യം, ക്രമസമാധാനം എന്നിവ ഉറപ്പ് വരുത്തും. വിവിധ കമ്മിറ്റികള്‍ സെപ്റ്റംബര്‍ 29ന് രൂപീകരിക്കും എന്ന് എംഎല്‍എ അറിയിച്ചു. ഏഴ് ദിവസത്തെ കല്ലട ഫെസ്റ്റില്‍ വിവിധ വകുപ്പുകളുടെ പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കും. തിരുവാതിര, വടംവലി, വഞ്ചിപ്പാട്ട്, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, ലളിതഗാനം, പദ്യപാരായണം, ഓല മെടയല്‍, കയര്‍ പിരി തുടങ്ങിയ മത്സരങ്ങളും ഉണ്ടാകും.

ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ മിനി സൂര്യകുമാര്‍, ഉമാദേവി അമ്മ, സി ഉണ്ണികൃഷ്ണന്‍, പ്രാദേശിക കണ്‍വീനര്‍ ബിനു കരുണാകരന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date