Skip to main content
അവലോകനയോഗം ചേര്‍ന്നു

അവലോകനയോഗം ചേര്‍ന്നു

സ്വച്ഛത ഹി സേവ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനയോഗം പുനലൂര്‍ നഗരസഭ കാര്യാലയത്തില്‍ ചേര്‍ന്നു. നഗരസഭ ചെയര്‍പേഴ്സണ്‍ സുജാത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ശുചിത്വ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ചിത്രരചന, സൈക്കിള്‍ റാലി, ശുചിത്വ ബോധ പ്രതിജ്ഞ എന്നിവ തുടര്‍ന്നും നടത്താന്‍ തീരുമാനിച്ചു.

സ്വച്ഛത ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എസ് എന്‍ കോളജ് പുനലൂര്‍, സര്‍ക്കാര്‍ എച്ച് എസ് എസ് പുനലൂര്‍, താലൂക്ക് സമാജം ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഫാത്തിമ പബ്ലിക് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഉപഹാരം നല്‍കി. വിവിധ സ്‌കൂള്‍ മേധാവികള്‍, മിഷന്‍ ഉദ്യോഗസ്ഥര്‍, തദ്ദേശസ്വയംഭരണ സ്ഥാപന ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date