Skip to main content
ഭിന്നശേഷി ഗ്രാമസഭ

ഭിന്നശേഷി ഗ്രാമസഭ

ചവറ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള പ്രത്യേക ഗ്രാമസഭായോഗം പുതുക്കാട് സര്‍ക്കാര്‍ എല്‍ പി എസില്‍ ചേര്‍ന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ ആര്‍ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഐ ജയലക്ഷ്മി അധ്യക്ഷയായി.

വീല്‍ചെയര്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് മെഡിക്കല്‍ ഫിറ്റ്നസ് പരിശോധന നടത്തി. ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ഒരു ദിവസത്തെ ട്രെയിന്‍, പ്ലെയിന്‍ യാത്രയ്ക്കായി 12 മുതല്‍ 18 വയസുവരെ ചലനവൈകല്യമുള്ള കുട്ടികളെ തിരഞ്ഞെടുത്തു.

സെക്രട്ടറി ശിവകുമാര്‍, പഞ്ചായത്തംഗങ്ങളായ അംബികാ കുമാരി, വിനോദ്, അശ്വിനി, അങ്കണവാടി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date