Skip to main content

പാരമ്പര്യകല പഠനകളരി സമാപനം ഇന്ന് (സെപ്റ്റംബര്‍ 26)

കോഴിക്കോട് ചോവായൂരുള്ള കേരള പട്ടികജാതി - പട്ടികവര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പിന്റെ (കിര്‍ടാഡ്‌സ്) ആഭിമുഖ്യത്തില്‍ പേപ്പാറ ഫോറസ്റ്റ് ഡിവിഷനിലെ ചാത്തന്‍കോട് സാംസ്‌കാരിക നിലയത്തില്‍ പട്ടികവര്‍ഗ കാണിക്കാര്‍ സമുദായത്തിന്റെ പാരമ്പര്യ കലകളെ അധികരിച്ച് സെപ്റ്റംബര്‍ 12 മുതല്‍ നടന്നുവരുന്ന പഠനകളരിയുടെ സമാപനം ഇന്ന് (സെപ്റ്റംബര്‍ 26). വൈകുന്നേരം ആറിന് പെരിങ്ങമ്മല ഞാറനീലി എം.ആര്‍.എസ് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന സമാപന സമ്മേളനവും പഠനകളരിയിലൂടെ ചിട്ടപ്പെടുത്തിയ പാരമ്പര്യ കലകളുടെ അവതരണവും ഡി.കെ മുരളി എം.എല്‍.എ നിര്‍വഹിക്കും. തുടര്‍ന്ന് കാണിക്കാര്‍ സമുദായത്തിന്റെ പാരമ്പര്യ കലകളുടെ അവതരണവും ഉണ്ടായിരിക്കും.

date